/കാഞ്ഞിരപ്പള്ളി,പൂതക്കുഴിയിൽ ആറ് പേർക്ക് കോവിഡ്

കാഞ്ഞിരപ്പള്ളി,പൂതക്കുഴിയിൽ ആറ് പേർക്ക് കോവിഡ്

പൂതക്കുഴി 11ാം വാർഡിൽ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ഉൾപ്പടെ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പാറത്തോട് പഞ്ചായത്തിലെ കുളപ്പുറം മിച്ചഭൂമി കോളനിയിൽ കോവിഡ് സ്ഥിരീകരിച്ച ആളുമായി സമ്പർക്കത്തിലേർപ്പെട്ടവരാണ് ആറ് പേരും. ഇയാളുടെ പൂതക്കുഴിയിലെ ബന്ധുക്കളായ അഞ്ചു പേർക്കും അയൽവാസിക്കുമാണ് രോഗബാധയുണ്ടായത്. ഇവരെ കപ്പാട് കോവിഡ് പ്രാഥമിക ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി.വാർഡിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.