/ലൈഫ് മിഷൻ; പുതിയ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് ഉള്ള തിയതി നീട്ടി

ലൈഫ് മിഷൻ; പുതിയ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് ഉള്ള തിയതി നീട്ടി

കോവിഡിന്റെ സാഹചര്യത്തിൽ പല സ്ഥലങ്ങളും കൺടെയിൻമെൻറ് ആയിട്ടുള്ളതിനാലും മഴക്കെടുതിമൂലവും ലൈഫ് മിഷൻ പുതിയ ലിസ്റ്റിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷ കൊടുക്കാനുള്ള തിയതി ആഗസ്റ്റ് 27 വരെ നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആഗസ്റ്റ് 14 വരെയായിരുന്നു നേരത്തെസമയം നിശ്ചയിച്ചിരുന്നത്.

വിശദ വിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കാനും www.life2020.kerala.gov.in എന്ന വെബ്സൈറ് സന്ദർശിക്കുക.