/തദ്ദേശ വോട്ടർ പട്ടിക രണ്ടാംഘട്ട പുതുക്കൽ 12 മുതൽ

തദ്ദേശ വോട്ടർ പട്ടിക രണ്ടാംഘട്ട പുതുക്കൽ 12 മുതൽ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഈ വർഷം നടത്തുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയുടെ രണ്ടാംഘട്ട പുതുക്കൽ 12ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌ക്കരൻ അറിയിച്ചു. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലെയും ജൂൺ 17ന് പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയാണ് വീണ്ടും പുതുക്കുന്നത്. 17 നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലെ അടിസ്ഥാന പട്ടികയും സപ്ലിമെന്ററി പട്ടികകളും സംയോജിപ്പിച്ച് 12 നു കരടായി പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ പുരുഷൻമാർ 1,25,40,302, സ്ത്രീകൾ 1,36,84,019, ട്രാൻസ്‌ജെൻഡർ 180 എന്നിങ്ങനെ ആകെ 2,62,24,501 വോട്ടർമാരാണുള്ളത്.
www.lsgelection.kerala.gov.in ൽ കരട് വോട്ടർപട്ടിക പരിശോധനയ്ക്ക് ലഭിക്കും. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് 12 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും ഓൺലൈനായി അപേക്ഷിക്കണം. പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിനുള്ള ആക്ഷേപങ്ങൾ നേരിട്ടോ തപാലിലൂടെയോ ഇലക്ട്രൽ രജിസ്‌ട്രേഷൻ…