/ഇടക്കുന്നത്ത് ഓട്ടോ ഡ്രൈവറായ വയോധികന് (72) കോവിഡ് 19 : പാറത്തോട് പഞ്ചായത്തിലെ എട്ടാം വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കിയേക്കും

ഇടക്കുന്നത്ത് ഓട്ടോ ഡ്രൈവറായ വയോധികന് (72) കോവിഡ് 19 : പാറത്തോട് പഞ്ചായത്തിലെ എട്ടാം വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കിയേക്കും

കാഞ്ഞിരപ്പള്ളി : പാറത്തോട് പഞ്ചായത്തിലെ എട്ടാം വാർഡ് ഇടക്കുന്നത്ത് വയോധികനായ ഓട്ടോ ഡ്രൈവർക്ക്(72 ) കോവിഡ് 19 സ്ഥിരീകരിച്ചു. ഓട്ടോ ഡ്രൈവർ ആയതിനാൽ അദ്ദേഹത്തിന്റെ റൂട്ട് മാപ്പ് ഉണ്ടാക്കുവാൻ ബുദ്ധിമുട്ടാണ്. നിരവധി ആളുകളുമായി അദ്ദേഹം സമ്പർക്കം പുലർത്തിയിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത് . കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും, പാറത്തോട് സ്വകാര്യ ആശുപത്രിയിലും, ഏറ്റുമാനൂർ കാരിത്താസ് ആശുപത്രിയിലും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.

സമ്പർക്ക ലിസ്റ്റിൽ നിരവധി പേർ ഉള്ളതിനാൽ പാറത്തോട് പഞ്ചായത്തിലെ എട്ടാം വാർഡ് കണ്ടെയ്ൻമെന്റ് സോണാക്കിയേക്കും . പോലീസ് അതുവഴിയുള്ള പൊതുഗതാഗതം നിരോധിച്ചു . വഴികൾ ബ്ലോക്ക് ചെയ്തു.