/വിഴിക്കത്തോട് ഹോം ഗ്രോണിനു സമീപം കാർ മതിലിലിടിച്ച് അപകടം

വിഴിക്കത്തോട് ഹോം ഗ്രോണിനു സമീപം കാർ മതിലിലിടിച്ച് അപകടം

എരുമേലി: കുറുമൊഴി – പൊൻകുന്നം റോഡിൽ ഹോം ഗ്രോന്നിനു സമീപം വിഴിക്കതോട്ടിൽ കാർ മതിലിലേക്ക് ഇടിച്ചുകയറി അപകടം.ആർക്കും പരിക്കുകൾ ഇല്ല.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.

തിരുവനന്തപുരം ട്രിപ്പിൾ ലോക്ക് ഡൗൺആയതിനെ തുടർന്ന് തിരുവനന്തപുരത്ത് ജോലി ചെയ്തിരുന്നവരെ കട്ടപ്പനയിലേക്ക് കൂട്ടിക്കൊണ്ടു പോകുവാൻ,രാത്രി തന്നെ പുറപ്പെട്ടതായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നവർ തിരുവനന്തപുരത്തുനിന്നും എത്തിയവരിൽ ഒരാളെ കാഞ്ഞിരപ്പള്ളിയിൽ  ഇറക്കുവാൻ വേണ്ടി പോകവേ ആണ് കാർ അപകടത്തിൽ പെട്ടത്.ആർക്കും അപകടമില്ല.വാഹനത്തിന് സാരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.