/നാലുവയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ മുണ്ടക്കയത്ത് അറസ്റ്റിൽ

നാലുവയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ മുണ്ടക്കയത്ത് അറസ്റ്റിൽ

മുണ്ടക്കയം: നാലുവയസ്സുകാരിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ മുണ്ടക്കയത്ത് അറസ്റ്റിൽ.
മുണ്ടക്കയം ടൗണിനു സമീപം ഒരു ഗ്രാമത്തില്‍ നാലുവയസ്സുകാരിയെ പീഡിപ്പിച്ച വണ്ടന്‍പതാല്‍ മൂന്നുസെൻ്റ് അറയ്ക്കല്‍ അഭിജിത്ത് അനീഷ്(കണ്ണന്‍-20) നെയാണ് സി.ഐ. വി. ഷിബു കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്. .മൂന്നുമാസം മുമ്പ് വീടിനു സമീപം താമസിക്കാനെത്തിയ കുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുളളയാളാണ് ഇയാൾ. കുട്ടിയെ വീട്ടില്‍ എടുത്തുകൊണ്ടുപോകുമായിരുന്നങ്കിലും വീട്ടുകാരില്‍ സംശയം തോന്നിയിരുന്നില്ല. കുട്ടിക്കു ശാരീരിക അസ്വസ്തത അനുഭവപെട്ടതിനെ തുടര്‍ന്നു കുട്ടി മാതാവിനോട് വിവരങ്ങള്‍ പറയുകയായിരുന്നുവത്രെ. രക്ഷിതാക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കസ്റ്റഡിയിലായത്. കഴിഞ്ഞ ഒന്നരമാസമായി ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു പൊലീസ് പറഞ്ഞു.
കുട്ടിയെ കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി.പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു ക്വാറണ്ടയനിലേക്ക് മാറ്റി.

എ.എസ്. ഐ. രാജേഷ്, സി.പി.ഒ മാരായ ജോബി ജോസ്, സുനി മോൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.
കുട്ടി കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ്