/കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് തിരിച്ചടി നൽകി പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്ക്

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് തിരിച്ചടി നൽകി പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്ക്

കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് തിരിച്ചടി നൽകി പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്ക്. ജോസ് വിഭാഗം കോട്ടയം ജില്ല സെക്രട്ടറി ജോസ്മോൻ മുണ്ടയ്ക്കൽ പാർട്ടി വിട്ടു. ജോസഫ് വിഭാഗത്തിൽ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും യുഡിഎഫിന്‍റെ ഭാഗമല്ലാത്ത പാർട്ടിക്കൊപ്പം നിൽക്കാനാവില്ലെന്നും ജോസ്മോൻ പ്രതികരിച്ചു. 

മാണിസാറിന്‍റെ ആത്മാവിനോട് നീതിപുലര്‍ത്തണമെങ്കില്‍ ജോസ് കെ മാണി യുഡിഎഫിൽ നിൽക്കണം. യുഡിഫിൽ നിന്നുള്ള നടപടി ചോദിച്ച് വാങ്ങി ഇടതുമുന്നണിയിലേക്ക് പോകാനാണ് ജോസ് കെ മാണി ശ്രമിച്ചത്.   യുഡിഎഫ് വിട്ടുപോകാനായിരുന്നു ജോസ്കെ മാണി ശ്രമിച്ചത്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ പ്രവർത്തകർ പാർട്ടി വിടും. യുഡിഫിൽ നിന്നുള്ള നടപടി ജോസ് കെ മാണി ചോദിച്ച് വാങ്ങിയതെന്നും ജോസ്മോൻ പറഞ്ഞു