/റോഡുറോളർ തലയിലൂടെ കയറി ദേവികുളം സ്വദേശിക്ക് ദാരുണാന്ത്യം.

റോഡുറോളർ തലയിലൂടെ കയറി ദേവികുളം സ്വദേശിക്ക് ദാരുണാന്ത്യം.

ബൈസൺവാലി :റോഡ് നിർമ്മാണത്തിനിടെ റോഡ് റോളറിൽ നിന്നും കുഴഞ്ഞു വീണ ഡ്രൈവർ അതേ വാഹനം കയറി മരിച്ചു.ദേവികുളം പൂക്കൊടിയിൽ മണിക്കുട്ടൻ (29) ആണ് മരിച്ചത്.ഉച്ചക്കു ശേഷം മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ബൈസൺവാലിയേയും ഗ്യാപ്പ് റോഡിനേയും ബന്ധിപ്പിക്കുന്ന റോഡിൻ്റെ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിൽ റോളറിൽ നിന്നും മണികുട്ടൻ കുഴഞ്ഞ് വീഴുകയായിരുന്നു. ശേഷം റോളർ തനിയെ ഉരുളുകയും നിലത്ത് വീണ മണിക്കുട്ടൻ്റെ ശരീരത്ത് കയറുകയും ചെയ്തതായാണ് വിവരം.ഉടൻ തന്നെ ഇയാളെ അടിമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.