/ഓൺലൈൻ പഠനത്തിനു കൈത്താങ്ങായി വ്യാപാരി സമിതിയും ഫാർമേഴ്സ് ബാങ്കും 

ഓൺലൈൻ പഠനത്തിനു കൈത്താങ്ങായി വ്യാപാരി സമിതിയും ഫാർമേഴ്സ് ബാങ്കും 

എരുമേലി: ടെലിവിഷൻ സൗകര്യം ഇല്ലാത്തതുമൂലം ഓൺലൈൻ പഠനം പ്രതിസന്ധിയിലായവർക്ക് സഹായഹസ്തവുമായി വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റും ഫാർമേഴ്സ് ആന്റ് മർച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്കും.എരുമേലി ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലായി 5 ടെലിവിഷനുകൾ ഫാർമേഴ്സ് ആൻഡ് മർച്ചന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറും വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റ് പ്രസിഡൻറുമായ പി എ ഇർഷാദ് കൈമാറി.എലിവാലിക്കര ,തുമരംപാറ, കൊടിത്തോട്ടം, ശ്രീനിപുരം വാർഡിലെ രണ്ടു മേഖലകൾ എന്നിവിടങ്ങളിലായി ഓൺലൈൻ പoന സൗകര്യത്തിനു ബുദ്ധിമുട്ടനുഭവിക്കുന്ന നിർദ്ധന വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനം നല്കിയാണ് വ്യാപാരി സമിതിയും ഫാർമേഴ്സ് ബാങ്കും കൈത്താങ്ങായി മാറിയത്.വിവിധ വാർഡുകളിലായി നടന്ന ചടങ്ങുകളിൽ സി പി എം ജില്ലാ കമ്മിറ്റി അംഗം തങ്കമ്മ ജോർജുകുട്ടി, സി പി എം എരുമേലി ലോക്കൽ സെക്രട്ടറി കെ സി ജോർജുകുട്ടി, മുക്കൂട്ടുതറ ലോക്കൽ സെക്രട്ടറി ഗിരീഷ് കുമാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാമോൾ, ഗ്രാമ പഞ്ചായത്തംഗം റെജിമോൾ, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഹരികുമാർ ,ഡി വൈ എഫ് ഐ എരുമേലി മേഖലാ സെക്രട്ടറി നവാസ്, മുക്കൂട്ടുതറ മേഖലാ സെക്രട്ടറി റാഫി എന്നിവർ പങ്കെടുത്തു