/ഇന്ന് സംസ്ഥാനത്ത് 121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;79 പേർക്ക് രോഗമുക്തി

ഇന്ന് സംസ്ഥാനത്ത് 121 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;79 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കം വഴി 5 പേർക്ക് രോഗം ബാധിച്ചു. ഇന്ന് 79 പേർ രോഗമുക്തി നേടി.രോഗം സ്ഥിരീകരിച്ചതിൽ 78 പേർ വിദേശത്ത് നിന്നുo 26 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ. സമ്പർക്കം മൂലം അഞ്ച് പേർക്ക് രോഗബാധ.
മൂന്ന് ആരോഗ്യ പ്രവർത്തകർക്കും 9 സി.ഐ.എസ്.എഫുകാർക്കും രോഗം.

രോഗബാധിതരുടെ എണ്ണം ജില്ല തിരിച്ച് :
തൃശൂർ -26, കണ്ണൂർ – 14, മലപ്പുറം – 13
പത്തനംതിട്ട -13, പാലക്കാട് – 12
കൊല്ലം-11, കോഴിക്കോട്- 9,ആലപ്പുഴ – 5
എറണാകുളം- 5,ഇടുക്കി – 5,കാസർകോട് – 4
തിരുവനന്തപുരം – 4.സംസ്ഥാനത്ത് 118 ഹോട്ട് സ്പോട്ടുകൾ