/കോവിഡിന് പുതിയ മൂന്ന് ലക്ഷണങ്ങൾ കൂടി

കോവിഡിന് പുതിയ മൂന്ന് ലക്ഷണങ്ങൾ കൂടി

ലോകത്തെയാകെ പിടിച്ചു കുലുക്കുകയാണ് കോവിഡ് മഹാമാരി. രോഗത്തെ വരുതിയിലാക്കാനുള്ള പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ലോക രാഷ്ട്രങ്ങൾ. ലോകമാകെ ദുരിതം വിതയ്ക്കുന്ന കോവിഡിനു പുതിയ മൂന്നു ലക്ഷണങ്ങൾ കൂടി കണ്ടെത്തിയതായി യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ഇതോടെ കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങളുടെ എണ്ണം 12 ആയി.

മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്, ഛർദി, വയറിളക്കം എന്നിവയാണു പുതുതായി ചേർത്ത ലക്ഷണങ്ങൾ. പനി അല്ലെങ്കിൽ വിറയലുണ്ടാക്കുന്ന തണുപ്പ്, ചുമ, ശ്വാസതടസ്സം, ക്ഷീണം, പേശി അല്ലെങ്കിൽ ശരീരവേദന, തലവേദന, മണം അല്ലെങ്കിൽ രുചി നഷ്ടപ്പെടൽ, തൊണ്ടവേദന തുടങ്ങിയവയാണു സിഡിസിയുടെ പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്.