/സിബിഎസ്ഇ ഫലം ജൂലൈ 15നകം

സിബിഎസ്ഇ ഫലം ജൂലൈ 15നകം

ന്യൂ​ഡ​ൽ​ഹി: മു​ട​ങ്ങി​യ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യനി​ർ​ണ​യ​ത്തി​ന് സി​ബി​എ​സ്ഇ പു​റ​പ്പെ​ടു​വി​ച്ച മാ​ർ​ഗ​രേ​ഖ സു​പ്രീംകോ​ട​തി അം​ഗീ​ക​രി​ച്ചു. പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ എ​ല്ലാ പ​രീ​ക്ഷ​ക​ളും എ​ഴു​തി​യ കു​ട്ടി​ക​ളു​ടെ ഫ​ലം അ​വ​രു​ടെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ശ്ച​യി​ക്കു​മെ​ന്ന് മാ​ർ​ഗ​രേ​ഖ പ​റ​യു​ന്നു. മു​ഴു​വ​ൻ പ​രീ​ക്ഷ​കളും എ​ഴു​താ​ത്ത പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തു​ട​ർ​ന്ന് പ​രീ​ക്ഷ​ക​ൾ ഉ​ണ്ടാ​യി​രി​ക്കി​ല്ല. പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താ​ൻ ഓ​പ്ഷ​ണ​ലാ​യി പ​രീ​ക്ഷ എ​ഴു​താം. സി​ബി​എ​സ്ഇ പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷാ ഫ​ലം ജൂ​ലൈ 15ന​കം പ്ര​സി​ദ്ധീ​ക​രി​ക്കു​ം.

ഇ​തോ​ടെ പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ക്ഷി​താ​ക്ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ജ​സ്റ്റീ​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക്ക​ർ, ദി​നേ​ഷ് മ​ഹേ​ശ്വ​രി, സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് തീ​ർ​പ്പാ​ക്കി. ഇ​തേ ആ​വ​ശ്യ​​വു​മാ​യി ഹൈ​ക്കോ​ട​തി​ക​ളി​ൽ നി​ല​നി​ൽ​ക്കു​ന്ന കേ​സു​ക​ളും തീ​ർ​പ്പാ​ക്കി​യ​താ​യി കോ​ട​തി അ​റി​യി​ച്ചു. വി​ജ്ഞാ​പ​നം ഔ​ദ്യോ​ഗി​ക​മാ​യി സി​ബി​എ​സ്ഇ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സി​ബി​എ​സ്ഇ​ക്കൊ​പ്പം പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി​യ ഐ​സി​എ​സ്ഇ​യും ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ജ്ഞാ​പ​നം ഇ​റ​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

എ​ഴു​തി​യ പ​രീ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫലം

• മൂ​​​​ന്നു വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കൂ​​ടു​​ത​​ൽ പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ മൂ​​​​ന്നു പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ശ​​​​രാ​​​​ശ​​​​രി മാ​​​​ർ​​​​ക്ക് പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​ത്ത വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ൽ​​​​കും.

• മൂ​​​​ന്നു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ മാ​​​​ത്രം പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി​​​​യ ര​​​​ണ്ടു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലെ ശ​​​​രാ​​​​ശ​​​​രി മാ​​​​ർ​​​​ക്ക് എ​​​​ഴു​​​​താ​​​​ത്ത വി​​​​ഷ​​യ​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ൽ​​​​കും.

• ഒ​​​​ന്നോ ര​​​​ണ്ടോ വി​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ മാ​​​ത്രം പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി​​​​യ​​​വ​​​ർ​​​ക്ക് എ​​​​ഴു​​​​തി​​​​യ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലെ മാ​​​​ർ​​​​ക്കും ഇ​​​​ന്‍റേ​​​​ണ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ലെ മാ​​​​ർ​​​​ക്കും അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​യി​​​​രി​​​​ക്കും മൂ​​​​ല്യ നി​​​​ർ​​​​ണ​​​​യം.

• സ്കോ​​​​ർ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ താ​​​​ത്പ​​​​ര്യ​​​​മു​​​​ള്ള പ​​​​ന്ത്ര​​​​ണ്ടാം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പി​​​​ന്നീ​​​​ട് പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​താ​​​​ൻ അ​​​​വ​​​​സ​​​​രം ന​​​​ൽ​​​​കും. മ​​​​റ്റു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഫ​​​​ല​​​​ത്തി​​​​നൊ​​​​പ്പം ത​​​​ന്നെ ഫ​​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

• വീ​​​​ണ്ടും പ​​​​രീ​​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​വ​​​ർ ഫ​​​​ലം വ​​​​ന്ന് 15 ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ക്ക​​​​ണം. വീ​​​​ണ്ടും എ​​​ഴു​​​തു​​​ന്ന ​പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ മാ​​​​ർ​​​​ക്ക് ആ​​​​യി​​​​രി​​​​ക്കും അ​​​​വ​​​​സാ​​​​ന സ്കോ​​​​ർ.