/രാജ്യത്ത് സാധാരണ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ല

രാജ്യത്ത് സാധാരണ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ല

രാജ്യത്ത് സാധാരണ ട്രെയിൻ സർവീസുകൾ ഓഗസ്റ്റ് 12 വരെ ഉണ്ടാകില്ലെന്ന് റെയിൽവെ ബോർഡ്. മെയിൽ, എക്സ്പ്രസ്, പാസഞ്ചർ, സബർബൻ ട്രെയിനുകളെയാണ് സർവീസിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.

മാത്രമല്ല, ജൂൺ 30 വരെ സാധാരണ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കുമെന്നും റെയിൽവെ അറിയിച്ചു. ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 12 വരെ സാധാരണ ടൈംടേബിൾ പ്രകാരമുള്ള ട്രെയിനുകളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളും റദ്ദാക്കും. ടിക്കറ്റ് തുക മുഴുവനായി തിരികെ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

എന്നാൽ, പ്രത്യേക രാജധാനി, മെയിൽ, എക്സ്പ്രസ് തീവണ്ടികളുടെ സർവീസുകൾ തുടരും