/ഒടുവിൽ ആശ്വാസ വാർത്ത; ‘ഡെക്സാമെതസോണ്‍’എന്ന് സ്റ്റിറോയ്ഡ് കോവിഡ് മരണനിരക്ക് കുറയ്ക്കും

ഒടുവിൽ ആശ്വാസ വാർത്ത; ‘ഡെക്സാമെതസോണ്‍’എന്ന് സ്റ്റിറോയ്ഡ് കോവിഡ് മരണനിരക്ക് കുറയ്ക്കും

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ‘ഡെക്സാമെതസോണ്‍’ ചെറിയ അളവില്‍ നല്‍കിയത് കോവിഡ് രോഗികളില്‍ മരണനിരക്ക് മൂന്നിലൊന്നായി കുറയാന്‍ കാരണമായതായി റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. റിക്കവറി എന്നറിയപ്പെടുന്ന യുകെ നേതൃത്വത്തിലുള്ള ക്ലിനിക്കൽ ട്രയലിന് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞർ ഇതിനെ സുപ്രധാന വഴിത്തിരിവായാണ് വിലയിരുത്തുന്നത്. പാൻഡെമിക് രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സിക്കുന്ന രോഗികളിൽ മരുന്ന് ഉടൻ തന്നെ സ്റ്റാൻഡേർഡ് കെയർ ആയി മാറേണ്ടതാണെന്നും അറിയിച്ചിട്ടുണ്ട്.
കോവിഡ് 19 ഉള്ളവരും, വെന്‍റിലേറ്ററുകളിലും മറ്റും പ്രവേശിപ്പിച്ചിട്ടുള്ളവരും ആയ രോഗികൾക്ക് ഡെക്സമെതസോൺ നൽകിയാൽ അത് ജീവൻ രക്ഷിക്കാന്‍ സഹായകമാണെന്നും ഇത് വളരെ കുറഞ്ഞ ചെലവിൽ നടപ്പാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകതയെന്നും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രൊഫസറും ട്രയലിന് നേതൃത്വം നല്‍കുന്നവരില്‍ ഒരാളുമായ മാർട്ടിൻ ലാൻ‌ഡ്രെ വ്യക്തമാക്കി.മറ്റ് രോഗങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഒരു സ്റ്റിറോയിഡ് ആയ ഡെക്സമെതസോൺ കോവിഡ് 19 മരണനിരക്ക് കുറയ്ക്കുന്നതിന് ഇതുവരെ ഉള്ളതില്‍ ഫലപ്രദമായ ഒരേയൊരു മരുന്നാണെന്നും ഇതൊരു സുപ്രധാനമായ വഴിത്തിരിവാണെന്നും ലാന്‍ഡ്രേയുടെ കോ-ലീഡ് ഇൻവെസ്റ്റിഗേറ്ററായ പീറ്റർ ഹോർബിയും വ്യക്തമാക്കി.
കോവിഡ് 19 നെ പ്രതിരോധിക്കുന്നതിനായി നിലവിൽ അംഗീകൃത ചികിത്സകളോ വാക്സിനുകളോ ലഭ്യമല്ല. നിലവില്‍ കോവിഡ് മൂലം ആഗോളതലത്തിൽ 431,000 ത്തിലധികം പേരാണ് മരണത്തിന് കീഴടങ്ങിയത്.