/5 സൈനികർ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങൾ

5 സൈനികർ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങൾ

ല‍ഡാക്കിൽ ഇന്ത്യ – ചൈന അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 5 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ചൈനീസ് സേന ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിർത്തിയിലെ ഗാൽവന്‍ താഴ്‌വരയിലാണ്‌ ഇന്ത്യ – ചൈന സൈനികർ തമ്മിൽ സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ കേണലുൾപ്പെടെ മൂന്നു ഇന്ത്യൻ ജവന്മാർ വീരമൃത്യു വരിച്ചിരുന്നു.

ഉഭയകക്ഷി ചർച്ചകളിലൂടെ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചതായി ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ വൈകിട്ടാണ് അതിർത്തിയിൽ സംഘർഷമുണ്ടായത്. ഇന്ന് രാവിലെ 7.30 മുതൽ അതിർത്തിയിൽ പ്രശ്നപരിഹാര ചർച്ച നടക്കുന്നു. ഇന്ത്യൻ കര, വ്യോമ സേനാ താവളങ്ങൾക്കു ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്