/ജോർജ് ഫ്ലോയിഡിന് പിന്നാലെ അമേരിക്കയിൽ മറ്റൊരു കൊല കൂടി: പ്രതിക്ഷേധം ആളിക്കത്തുന്നു.

ജോർജ് ഫ്ലോയിഡിന് പിന്നാലെ അമേരിക്കയിൽ മറ്റൊരു കൊല കൂടി: പ്രതിക്ഷേധം ആളിക്കത്തുന്നു.

കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിനെ പോലീസ് ശ്വാസം മുട്ടിച്ച് കൊന്നതിന് പിന്നാലെ അമേരിക്കയിൽ വംശീയ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുകയാണ്. ഇതിനിടയിൽ പോലീസിൻ്റെ വെടിയേറ്റ് മറ്റൊരു യുവാവ് കൂടി കൊല്ലപ്പെട്ടു.

യുഎസ് സംസ്ഥാനമായ അറ്റ്ലാന്റയിൽ വെൻഡീസ് റസ്റ്ററന്റിനു മുന്നിൽ റേയ്ഷാർഡ് ബ്രൂക്‌സ് (27) എന്ന കറുത്ത വർഗക്കാരനെ ശനിയാഴ്ച രാത്രിയാണു പൊലീസ് വെടിവച്ചു കൊന്നത്. ഇതേത്തുടർന്നു പ്രതിഷേധക്കാർ റസ്റ്ററന്റിനു തീയിട്ടു. സംഭവത്തെ തുടർന്ന് അറ്റ്ലാൻ്റാ പൊലീസ് മേധാവി എറിക ഷീൽഡ്സ് സ്ഥാനമൊഴിഞ്ഞു. വെടിയുതിർത്ത പൊലീസ് ഉദ്യോഗസ്ഥൻ ഗാരെറ്റ് റോൾഫിനെ പിരിച്ചുവിട്ടു. ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ക്രമസമാധാനച്ചുമതലയിൽ നിന്നു നീക്കി.

വെൻഡീസ് റസ്റ്ററന്റിനു മുന്നിൽ നിർത്തിയിട്ട വാഹനത്തിൽ ഉറങ്ങുകയായിരുന്ന ബ്രൂക്സിനെ അവിടെ നിന്നു മാറ്റാനാണ് പൊലീസ് എത്തിയത്. അറസ്റ്റ് ഒഴിവാക്കാൻ ഓടിയ യുവാവിനെ പൊലീസ് ഉദ്യോഗസ്ഥൻ വെടിവയ്ക്കുകയായിരുന്നു. പൊലീസ് മേധാവി രാജിവയ്ക്കണമെന്ന് അറ്റ്ലാന്റ മേയർ ആവശ്യപ്പെട്ടിരുന്നു.