/പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിർമിച്ച ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറൽ

പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിർമിച്ച ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറൽ

എരുമേലി: കൊറോണ കാലത്ത് പള്ളികൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് എരുമേലി
എസ് എം.വൈ.എം നിർമിച്ച ഷോർട്ട് ഫിലിം സോഷ്യൽ മീഡിയയിൽ വൈറലായി.

എഡിറ്റിംങ്ങും,ക്യാമറയും,സംവിധാനവും പൂർണമായും പെൺകുട്ടികൾ നിർവഹിച്ച ഷോർട്ട് ഫിലിം എന്ന പ്രത്യേകതയും ഈ ഷോർട്ട് ഫിലിമിന് ഉണ്ട്.വെറും അഞ്ചു ദിവസം കൊണ്ട് 6000 ൽ അധികം പേർ ഈ ഷോർട്ട് ഫിലിം കണ്ടു കഴിഞ്ഞു.തിങ്കളാഴ്ച രാത്രി ഒമ്പതരയോടെഎരുമേലി എസ്.എം.വൈ.എം ന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷോർട്ട് ഫിലിം ജനങ്ങൾക്ക് മുമ്പിൽ എത്തിച്ചത്.

എരുമേലി ഫെറോനാ വികാരി ഫാസെബാസ്റ്റ്യൻ കൊല്ലംകുന്നേൽ അസിസ്റ്റൻറ് വികാരി സിറിൽ മുതുകുന്നേൽ എന്നിവരുടെ ആശംസകളോടെ നീമ റോസ് ജെയിംസ് തിരക്കഥയെഴുതി,അന്നു ജേക്കബ് അൽഫോൻസാ തോമസ് എന്നിവർദൃശ്യ വൽക്കരിച്ച ഷോർട്ട് ഫിലിം ആണ് ഓൺലൈൻ.ഈ ലോക്ക് ഡൗൺ കാലത്തെഷോർട്ട് ഫിലിം കൂടാതെനിരവധി രസകരമായ വീഡിയോകൾ ഇവർ നിർമ്മിച്ചിട്ടുണ്ട്.ഈ വീഡിയോ കാണുന്നതിനായി ഇവരുടെ യൂട്യൂബ് ചാനലായ Q.nest സന്ദർശിക്കുക.

ഷോർട്ട് ഫിലിം കാണുന്നതിനായി താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://m.facebook.com/story.php?story_fbid=1505719056274913&id=100005104983548