/കൊറോണാ വൈറസ് തുടങ്ങിയത് 2019 ആഗസ്റ്റ് മുതലോ?

കൊറോണാ വൈറസ് തുടങ്ങിയത് 2019 ആഗസ്റ്റ് മുതലോ?

കൊറോണാ വൈറസിൻ്റെ വ്യാപനം 2019 ആഗസ്റ്റ് മുതൽ ചൈനയിലെ വുഹാനിൽ തുടങ്ങിയതാണന്ന് പഠനം. അമേരിക്കയിലെ ഹർവാർഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനങ്ങളിലാണ് ഈ കാര്യങ്ങൾ വ്യക്തമായത്. വുഹാനിലെ ആശുപത്രികളിലെയും മറ്റും ഗതാഗതങ്ങളുടെയും മാർഗ്ഗങ്ങളിലും, രോഗ ലക്ഷണമുള്ളവരുടെയും ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പഠനം.

ഈ പഠനത്തിൻ്റെ അടിസ്ഥാനത്തിൽ വുഹാനിൽ 2019 ആഗസ്റ്റ് മുതൽ ഡിസംബർ വരെ ആശുപത്രികളുടെ പാർക്കിങ്ങിലെ വാഹനങ്ങളിൽ കാര്യമായ വർദ്ധനവുണ്ടായതായി കാണുന്നു. ഈ റിപ്പോർട്ട് പ്രകാരം കോറോണാ രോഗലക്ഷണമുള്ളരുടെ വർദ്ധനവ് ഇതിനോട് യോജിക്കുന്നതാണ്.

പഠനത്തോട് നേരിട്ട് സാധൂകരിക്കുന്ന തെളിവുകൾ ഈ കാര്യങ്ങളിൽ ഇല്ലങ്കിലും വുഹാനിലെ മാർക്കറ്റുകളിൽ രോഗലക്ഷണമുള്ളവരുടെ വർദ്ധനവ് ഇതിനെ സൂചിപ്പിക്കുന്നതാണ്. ചൈനീസ് സേർച്ച് എൻജിനായ ബൈഡുവിൽ കോറോണ രോഗലക്ഷണമായ ചുമയുടെയും മറ്റും സേർച്ച് ഈ കാലയളവിൽ ക്രമാതീതമായി വർദ്ധിച്ചു എന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.

വുഹാനിലെ 6 ആശുപത്രികളുടെ പാർക്കിങ്ങിൽ കാറുകളുടെ ക്രമാതിതമായ വർദ്ധനവാണ് ഹവാർഡ് യുണിവേഴ്സിറ്റിയുടെ മറ്റൊരു കണ്ടത്തൽ. വുഹാനിലെ ആശുപത്രികളിലെ വാഹനങ്ങളുടെ തിരക്കിൻ്റെയും മറ്റും ഉപഗ്രഹ ചിത്രങ്ങളും മറ്റും അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.