/സ്നേഹസ്പർശമായി കാഞ്ഞിരപ്പള്ളി രൂപതയുടെ ‘ഹൃദയരാഗം’

സ്നേഹസ്പർശമായി കാഞ്ഞിരപ്പള്ളി രൂപതയുടെ ‘ഹൃദയരാഗം’

കോവിഡിൻ്റെ പശ്ചാതലത്തിൽ ലോകത്തുള്ള എല്ലാ ആളുകൾക്കുമായി കാഞ്ഞിരപ്പള്ളി രൂപതയിലെ ഗായക സംഘത്തിൻ്റെ സ്നേഹസ്പർശം. കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളിലെ ഗായകർ അവരുടെ വീടുകളിൽ ഇരുന്നു കൊണ്ടാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വിദേശത്തു ജോലി ചെയ്യുന്ന വൈദികരും ഇതിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി രൂപത മതബോധന കേന്ദ്രം ഡയറക്ടർ ഫാ.അഗസ്റ്റിൻ പുതുപ്പറമ്പിലാണ് ആൽബത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. വി. അൽഫോൻസായെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ മലയാളി ഗായക സംഘത്തിന് നേതൃത്വം നൽകിയത് ഫാ. അഗസ്റ്റിൻ പുതുപ്പറമ്പിലായിരുന്നു. മാർ ജോസ് പുളിക്കൽ മെത്രാൻ്റെയും മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ മെത്രാൻ്റെയും മെത്രാഭിഷേക ചടങ്ങുകളിലെ ഗായക സംഘത്തിൽ ഫാ. അഗസ്റ്റിനുണ്ടായിരുന്നു. പശ്ചാതല സംഗീതം നൽകിയിരിക്കുന്നത് ജിക്സൺ ജോസ് കറുകപ്പള്ളിയും, എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്നത് ജെസ്ബിൻ ഏർത്തയിലുമാണ്.