/പാകിസ്ഥാൻ യാത്രാ വിമാനം കറാച്ചിയില്‍ തകര്‍ന്നു വീണു

പാകിസ്ഥാൻ യാത്രാ വിമാനം കറാച്ചിയില്‍ തകര്‍ന്നു വീണു

പാകിസ്ഥാൻ ഇന്റര്‍നാഷണല്‍ എയര്‍ലൈൻസിന്റെ പികെ-8303 യാത്രാ വിമാനം കറാച്ചി വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. ലാഹോറില്‍ നിന്ന് കറാച്ചിയിലേയ്ക്ക് പോകുകയായിരുന്നു വിമാനം.

ലാന്‍ഡിങ്ങിന് തൊട്ടുമുമ്പാണ് വിമാനം തകര്‍ന്ന് വീണത്. ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ മോഡല്‍ കോളനിയില്‍ തകര്‍ന്നു വീണത്.

വിമാനം തകര്‍ന്ന് വീണതിനെത്തുടര്‍ന്ന് കോളനിയിലെ എട്ട് വീടുകള്‍ തകര്‍ന്നു. 98 യാത്രക്കാര്‍ ഈ വിമാനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല