/“മുല്ലപ്പൂപൊട്ട് ” എന്ന ഷോർട് മൂവി ശ്രദ്ധേയമാകുന്നു

“മുല്ലപ്പൂപൊട്ട് ” എന്ന ഷോർട് മൂവി ശ്രദ്ധേയമാകുന്നു

പാർപ്പിടരൂപകൽപന രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയ എഞ്ചിനീയർ ശ്രീകാന്ത് പങ്ങപ്പാട്ട് രചനയും സംവിധാനവും നിർവഹിച്ച “മുല്ലപ്പൂപൊട്ട് ” എന്ന ഷോർട് മൂവി ശ്രദ്ധേയമാകുന്നു.നമ്മുടെ പൊതു സമൂഹം മുല്ലപ്പൂവിനെ രാത്രിയും പകലും എങ്ങിനെയാണ് നോക്കി കാണുന്നതെന്ന് തുറന്നു കാട്ടുന്ന ചിത്രം ഇതിനോടകം സഞ്ചരിക്കുന്ന ഫിലീം ഫെസ്റ്റിവലായ “ചലച്ചിത്ര വണ്ടി “, കൊല്ലം ഷോർട് ഫിലിം ഫെസ്റ്റിവൽ, പാലക്കാട് മൂവി ഫെസ്റ്റ് തുടങ്ങിയവയിൽ അവാർഡുകൾ നേടി കഴിഞ്ഞു. ക്യാമറ വിപിൻഡ് വി രാജ്, മ്യൂസിക് ജയൻ ശ്രീധർ, എഡിറ്റ്‌ ജിതിൻ മനോഹർ, അസ്സോസിയേറ്റ് ഡയറക്ടർ സാം തോമസ്,പ്രൊഡക്ഷൻ ഡിസൈനർ റെക്‌സി വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ ജയശീലൻ. ഈ ഷോട്ട് മൂവി ന്യൂസ് മലയാളി ഓൺലൈനിലൂടെ ഇന്നു രാത്രി 9 മണിക്ക് പ്രദർശിപ്പിക്കുന്നു