/പ്ലസ്സ് വൺ, ബി.കോം വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം;ഡോ.ആൻ്റണി കല്ലംപളളിയുടെ സൗജന്യ ഓൺലൈൻ ക്ലാസ്സുകൾ

പ്ലസ്സ് വൺ, ബി.കോം വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം;ഡോ.ആൻ്റണി കല്ലംപളളിയുടെ സൗജന്യ ഓൺലൈൻ ക്ലാസ്സുകൾ

ലോക്ക് ഡൗണിനെ തുടർന്ന് പഠനം അനിശ്ചിതത്വത്തിലായ പ്ലസ്സ് വൺ, ബി.കോം വിദ്യാർത്ഥികൾക്ക് മുന്നിൽ ആശ്വാസത്തിൻ്റെ തിരി തെളിച്ച് ഡോ.ആൻ്റണി കല്ലംപളളി.യുവ തലമുറക്ക് ഏറെ സുപരിചിതമായ, യു ട്യുബ് എന്ന മാധ്യമത്തിലൂടെ ഏറെ രസകരവും അതിലുപരി വിജ്ഞാനപ്രദവുമായ ഓൺലൈൻ ക്ലാസ്സുകൾ സൗജന്യമായി വിദ്യാർത്ഥികൾക്കു മുമ്പിൽ എത്തിക്കുന്നു ഡോ.ആൻ്റണി കല്ലംപളളി. അധ്യാപനത്തിൻ്റെ പുതിയ മേച്ചിൽപുറങ്ങൾ  അവതരിപ്പിക്കുന്നതു വഴി വിദ്യാർത്ഥികൾക്കു മുന്നിൽ അറിവിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിടുകയാണ് ഡോ.ആൻ്റണി കല്ലംപളളി.

പ്ലസ്സ് വൺ, ബി.കോം ക്ലാസ്സുകൾക്കൊപ്പം, അകൗണ്ടൻസി, ഇൻകം ടാക്സ് കണക്കുകൾ ചെയ്യാനുള്ള എളുപ്പവഴികൾ എന്നിവയും ഡോ.ആൻ്റണി കല്ലംപളളി തൻ്റെ ‘കോമേഴ്സ് ആചാര്യ ‘ എന്ന യുട്യൂബ് ചാനലിൽ പ്രതിപാദിക്കുന്നുണ്ട്. ഈ ക്ലാസ്സുകൾക്ക് പുറമേ മറ്റെവിടെയും ലഭിക്കാത്ത സംശയ നിവാരണ മാർഗ്ഗങ്ങളും ഡോ.ആൻ്റണി കല്ലംപളളി അവലംബിക്കുന്നുണ്ട്. ഏതു വിദ്യാർത്തികൾക്കും മേൽ പറഞ്ഞ വിഷയങ്ങളിൽ എന്തെങ്കിലും സംശയം ഉണ്ടായാൽ 9446560974 എന്ന നമ്പരിൽ ബന്ധപെട്ടാൽ നിശ്ചിത സമയത്തിനുള്ളിൽ മറുപടി നൽകുന്നതാണ്.ഈ യു റ്റ്യുബ് ചാനലിൽ എല്ലാ മൂന്നു ദിവസങ്ങൾ കൂടുമ്പോഴും പുതിയ വീഡിയോകൾ അപ്പ് ലോഡ് ചെയ്യുന്നതാണ്.

കോളെജ് അധ്യാപന രംഗത്ത് 3 പതിറ്റാണ്ടത്തെ പ്രവർത്തന മികവുള്ള ഡോ.ആൻ്റണി കല്ലംപളളി എം.ജി യുണിവേർസിറ്റി കോമേഴ്സ്സ് റിസർച്ച് ഗൈഡും, മുൻ പി.ജി ബോർഡ് ഓഫ് സ്റ്റഡീസിലെ അംഗവും, ടീച്ചിങ്ങ് സ്റ്റാഫ് സിലക്ഷൻ വിഷയ വിദഗ്ദ്ധനും.നിരവധി പുസ്തകങ്ങളുടെ രചയ്താവും, മോട്ടിമേഷണൽ സ്പീക്കറും ആണ്..