/ഇത്തരം ഇ-മെയിൽ നിങ്ങൾക്കു ലഭിച്ചിട്ടുണ്ടോ?എങ്കിൽ നിങ്ങൾ തട്ടിപ്പിന് ഇരയാവാൻ സാധ്യത ഉണ്ട്!!!

ഇത്തരം ഇ-മെയിൽ നിങ്ങൾക്കു ലഭിച്ചിട്ടുണ്ടോ?എങ്കിൽ നിങ്ങൾ തട്ടിപ്പിന് ഇരയാവാൻ സാധ്യത ഉണ്ട്!!!

കോവിഡ് 19 ൻ്റെ പശ്ചാതലത്തിൽ ഇ-മെയിലുവഴിയുള്ള തട്ടിപ്പുകൾ വ്യാപകമാവുകയാണ്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളുടെയും മറ്റും മാതൃകയിൽ യഥാർത്ഥ സൈറ്റുകളുടെ അതേ മാതൃകയിൽ വ്യാജ വെബ് സൈറ്റുകളും ടെംപ്ലേറ്റുകളും നിർമ്മിച്ച് ഇ-മെയിലുവഴി ഉപഭോക്താവിനെ തെറ്റുധരിപ്പിച്ച് തട്ടിപ്പു നടത്തുന്ന ഫിഷിങ്ങ് തട്ടിപ്പു രീതിയാണ് കൂടുതൽ. സ്മാർട്ട് ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക്സ് സാധനങ്ങൾക്കും വമ്പിച്ച ഓഫറുകളും, വിലക്കുറവും വാഗ്ദാനം ചെയ്തു വരുന്ന ഇ-മെയിലിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന വഴി ക്രഡിറ്റ് കാർഡ്, അകൗണ്ട് വിവരങ്ങൾ തട്ടിപ്പുകാർ കൈക്കലാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്യും.

കോവിഡ് 19 പശ്ചാതലത്തിൽ WHO യുടെ റിലീഫ് ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യുക എന്ന രീതിയിലും, ജീവനക്കാരുടെ പേറോൾ വിവരങ്ങൾ കൈമാറുക എന്ന് കമ്പനി അഡ്മിനിസ്ട്രഷൻ്റെ ഇ-മെയിൽ തുടങ്ങി നിരവധി വ്യാജ ഇ-മെയിലുകൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ച 18 മില്യൺ വ്യാജ ഫിഷിങ്ങ് ഇ-മെയിലുകൾ ഗൂഗിൾ ബ്ലോക്ക് ചെയ്തു. ഇത്തരം തട്ടിപ്പുകൾ തടയാൻ സേഫ് ബ്രൗസിങ്ങ് എ പി ഐ, പാച്ച് അപ്ഡേറ്റുകൾ ഗൂഗിൾ ക്രോം, ജിമെയിൽ തുടങ്ങിയവയിൽ ഗൂഗിൾ അപ്ഡേറ്റ് നൽകി കഴിഞ്ഞു. സേഫ് ബ്രൗസിങ്ങ് ഇത്തരം ഇ-മെയിലുകളും ലിങ്കുകളും തിരിച്ചറിയുകയും ഉപഭോതാവിന് മുന്നറിയിപ്പ് നൽകുകയും ചെയ്യും. ഇത്തരം തട്ടിപ്പുകൾ തടയുന്നതിനു വേണ്ട നടപടികൾ മൈക്രോസോഫ്റ്റും തുടങ്ങികഴിഞ്ഞു.