താക്കീത് ചെയ്ത് വിട്ടയച്ചിട്ടും വീണ്ടും ഉപദ്രവം; എരുമേലി സ്വദേശിക്കെതിരെ പോക്സോ…

എരുമേലി :പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. എരുമേലി ചെറുവള്ളി തോട്ടത്തിലെ അഞ്ചാം ഡിവിഷനിലെ താമസക്കാരനായ ജോസ് എന്നയാള്‍ക്കെതിരെയാണ് എരുമേലി പോലീസ് കേസെടുത്തത്. കുറച്ച് ദിവസം മുമ്പ് പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എരുമേലി സ്റ്റേഷനില്‍ വിളിച്ചു വരുത്തി ജോസിനെ താക്കീത് ചെയ്ത് വിട്ടിരുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും…

നഗ്ന ശരീരത്തില്‍ ചിത്രം വരയ്ക്കുന്ന വീഡിയോ: രഹ്ന ഫാത്തിമ പോലീസ്…

കൊച്ചി: നഗ്ന ശരീരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത മകനെകൊണ്ട് ചിത്രം വരപ്പിച്ച വീഡിയോ പങ്കുവെച്ച കേസില്‍ രഹ്ന ഫാത്തിമ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. സുപ്രീംകോടതിയും മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതോടെയാണ് രഹ്ന ഫാത്തിമ പോലീസിനു മുന്നില്‍ കീഴടങ്ങിയത്. എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷന്‍ സിഐയ്ക്ക് മുന്നില്‍ കീഴടങ്ങിയത്. സ്‌റ്റേഷനില്‍ കീഴടങ്ങിയ രഹ്ന ഫാത്തിമയെ…

ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉഗ്രസ്‌ഫോടനം

ബെയ്‌റൂട്ട്; ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഉഗ്രസ്‌ഫോടനം. ബെയ്‌റൂട്ട് നഗരത്തിലെ തുറമുഖ പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നൂറുകണക്കിന് മീറ്ററുകള്‍ ദൂരത്തിലുള്ള കെട്ടിടങ്ങളെ വരെ പിടിച്ചുകുലുക്കുന്ന വന്‍ പൊട്ടിത്തെറിയുടെ വീഡിയോകള്‍ പുറത്തുവന്നു. ഇരട്ട സ്‌ഫോടനമുണ്ടായാതാണ് റിപ്പോര്‍ട്ട്. 2005-ല്‍ മുന്‍ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ്…

നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

ആലപ്പുഴ എക്സൈസ് ഇൻ്റലിജൻസിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ.എസ് സുനിലും പാർട്ടിയും നടത്തിയ പരിശോധനയിൽ ചെങ്ങന്നൂർ കല്ലിശ്ശേരി ടൗണിൽ മണിയമ്മയുടെ മാടക്കടയിൽ നിന്നും 2650 പാക്കറ്റ് ( 26.500 kg) നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി കേസ് എടുത്തു.പാർട്ടിയിൽഎക്സൈസ് ഇൻ്റലിജൻസ്…

കുട്ടിയുടെ മരണം മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: ആലുവയില്‍ നാണയം വിഴുങ്ങി 3 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണിത്. സംഭവത്തില്‍ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും…

കോവിഡ് -19: വ്യാജപ്രചരണങ്ങൾ നടത്തുന്ന സാമൂഹിക മാധ്യമ അക്കൗണ്ടുകൾ കേരള…

കോവിഡ് രോഗബാധ സംബന്ധിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പം പകരുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാത്തരം സാമൂഹിക മാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും കേരള പോലീസിന്‍റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്‍റെയും സൈബര്‍ഡോമിന്‍റെയും നിരീക്ഷണത്തിലായിരിക്കും. ഇത്തരം വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍…

ജി.എസ്.ടി വെട്ടിച്ച് കടത്തിയ സ്വർണ്ണം പിടികൂടി.

ജി.എസ്.ടി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന 25 ലക്ഷത്തോളം രൂപ വിലവരുന്ന 445.5 ഗ്രാം സ്വർണ്ണം പിടികൂടി. സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് കരുനാഗപ്പള്ളി മൊബൈൽ സ്‌ക്വാഡ്-3 കായംകുളത്ത് നിന്നാണ് സ്വർണ്ണം പിടികൂടിയത്. നികുതി, പിഴ ഇനങ്ങളിൽ 1.45ലക്ഷം രൂപ ഈടാക്കി.