മോദിയുടെ ‘ദുസ്വാധീനത്തെപറ്റി’ ടൈം; ‘ലോകത്തെ ഏറ്റവും ഉൗർജ്ജസ്വലമായ ജനാധിപത്യത്തിൽ കരിനിഴൽ…

കഴിഞ്ഞ ദിവസമാണ്​ അമേരിക്കയിലെ ടൈം മാഗസിൻ 2020ൽ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച 100 മനുഷ്യരുടെ പേരുകൾ പുറത്തുവിട്ടത്​. ഇന്ത്യയിൽനിന്ന്​ മൂന്നുപേരാണ്​ ലിസ്​റ്റിൽ ഇടം പിടിച്ചത്​. ഷഹീൻബാഗ്​ സമരനായിക ബിൽക്കീസ്​ ​െഎക്കൺസ്​ എന്ന വിഭാഗത്തിലും ബോളിവുഡ്​ നടൻ ആയുഷ്​മാൻ ഖുറാന ആർട്ടിസ്​റ്റ്​ വിഭാഗത്തിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡേഴ്​സ്​…

മയക്കുമരുന്ന് കേസ്: ദീപിക അടക്കം നാല് ബോളിവുഡ് അഭിനേതാക്കളെ ചോദ്യം…

ബോളിവുഡുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഇടപാട് ആരോപണങ്ങൾ സംബന്ധിച്ച കേസിൽ മുൻനിര ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മൊഴിയെടുക്കുന്നതിനായി വിളിപ്പിച്ചു. സെപ്റ്റംബർ 25 നാണ് ദീപിക ഏജൻസിക്ക് മുൻപിൽ ഹാജരാവേണ്ടത്. ശ്രദ്ധ…

പ്രവാസികൾക്ക് തിരിച്ചടി; ഇന്ത്യയിലേക്കും തിരിച്ചും യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി

റിയാദ്: ഇന്ത്യയിൽ കോവിഡ്-19 വ്യാപനം കൂടുന്ന സാഹചര്യത്തില്‍ രാജ്യത്തേക്കും തിരിച്ചുമുള്ള വിമാനയാത്രാ സർവീസുകൾ താല്‍ക്കാലികമായി റദ്ദാക്കി സൗദി അറേബ്യ. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെ(ജിഎസിഎ)യാണു തീരുമാനം. സൗദിയിലെ എല്ലാ വിമാനത്താവളങ്ങളില്‍നിന്നുമുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. തീരുമാനം സൗദിയിലേക്കു തിരിച്ചുപോകാനിരിക്കുന്ന മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു പ്രവാസികൾക്കു തിരിച്ചടിയായി. ഇന്ത്യയ്‌ക്കൊപ്പം…

കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിലേക്ക്

തിരുവനന്തപുരം: കാർഷിക ബില്ലിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും മന്ത്രിസഭായോഗത്തിൽ ധാരണയായി. കഴിഞ്ഞ ദിവസമാണ് കാർഷിക ബില്ലുകൾ പാർലമെന്റ് പാസാക്കിയത്. ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടെയാണ് ബില്ലുകൾ പാസാക്കിയത്. പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലുകൾ ഗുരുതരമായ ഭരണഘടനാ പ്രശ്‌നങ്ങൾ…

നാവിസേനയ്‌ക്കൊപ്പം ചരിത്രത്തിലേക്കു പറന്ന് റിതിയും കുമുദിനിയും; യുദ്ധക്കപ്പലുകളില്‍ വനിതകള്‍ ഇതാദ്യം

കൊച്ചി: ചരിത്രത്തിലേക്കു നാവികസേനയുടെ ഹെലികോപ്റ്റര്‍ പറത്താന്‍ റിതി സിങ്ങും കുമുദിനി ത്യാഗിയും. നാവിക സേനയുടെ യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റര്‍ പറത്തുന്ന ആദ്യ വനിതാ ഓഫിസര്‍മാരാകുകയാണ് സബ് ലഫ്റ്റനന്റുമാരായ ഇരുവരും. കരയില്‍നിന്ന് പറത്തുന്ന ഫിക്സഡ് വിങ് എയര്‍ക്രാഫ്റ്റുകളിലാണ് ഇതുവരെ വനിതകളെ നാവികസേന നിയോഗിച്ചിരുന്നത്. ഇതുസംബന്ധിച്ച തീരുമാനം മാറ്റിയതോടെയാണ് ഇരുവരും യുദ്ധക്കപ്പലുകളിലെ ആദ്യ…

കാർഷിക ബിൽ പാസാക്കിയതിൽ ചട്ടലംഘനം? സഭാധ്യക്ഷനെതിരെ പ്രതിപക്ഷം: വിവാദമാകുന്ന 4…

ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ച കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്‍റ് പാസാക്കിയതിനു ശേഷവും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു രാജ്യ സഭയിൽ വിവാദമായ ബില്ലുകള്‍ പാസായത്. എന്നാൽ സുപ്രധാന ബില്ലുകള്‍ പാസാക്കുന്നതിൽ രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണ സിങ് ആവശ്യമായ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷം. ഉപാധ്യക്ഷനെതിരെ അവിശ്വാസ…

ഇന്ത്യക്കാരുടെ സംശയാസ്പദ ബാങ്ക് ഇടപാടുകള്‍ നിരീക്ഷിച്ച് അമേരിക്ക

ന്യൂഡല്‍ഹി/മുംബൈ: സ്വിസ് ലീക്ക്‌സ് (2015), പനാമ രേഖകള്‍ (2016), പാരഡൈസ് രേഖകള്‍ (2017) എന്നീ അന്വേഷണ പരമ്പരകള്‍ക്കുശേഷം ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന രാജ്യാന്തര പണമൊഴുക്കിന്റെ നിര്‍ണായക രഹസ്യവുമായി ഇന്ത്യന്‍ എക്‌സ്പ്രസ് വീണ്ടും. ഫിന്‍സെന്‍ ഫയലുകളിലെ രഹസ്യങ്ങളാണ് ഇത്തവണ പുറത്തുവിടുന്നത്. ഇന്ത്യയുമായി ബന്ധമുള്ള രണ്ടായിരത്തിലേറെ രഹസ്യരേഖകളെക്കുറിച്ചുള്ള അന്വേഷണം ഇന്നു മുതല്‍ ആരംഭിക്കുന്നു.…

ട്രെയിൻ ടിക്കറ്റ് നിരക്ക് ഉയരും; യാത്രക്കാര്‍ക്ക് റെയിൽവേ സ്റ്റേഷനുകളിൽ ഇനി…

ന്യൂഡൽഹി: ട്രെയിൻ യാത്രയ്ക്ക് ഒരുങ്ങുകയാണോ? യാത്രാ നിരക്ക് കുത്തനെ ഉയര്‍ന്നേക്കും. തിരക്കുള്ള റെയിൽ വേ സ്റ്റേഷനുകളിൽ പ്രത്യേക ടിക്കറ്റ് നിരക്ക് ഈടാക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. മൊത്തം യാത്രാനിരക്ക് ഉയരാൻ ഇത് കാരണമായേക്കും. റെയിൽ വേ സ്റ്റേഷനുകളുടെ വികസനത്തിനും നവീകരണത്തിനുമായി ആണ് പുതിയ യൂസര്‍ ഫീ ഈടാക്കുക. വിമാന…