ഇന്ത്യക്കാരുടെ സംശയാസ്പദ ബാങ്ക് ഇടപാടുകള്‍ നിരീക്ഷിച്ച് അമേരിക്ക

ന്യൂഡല്‍ഹി/മുംബൈ: സ്വിസ് ലീക്ക്‌സ് (2015), പനാമ രേഖകള്‍ (2016), പാരഡൈസ് രേഖകള്‍ (2017) എന്നീ അന്വേഷണ പരമ്പരകള്‍ക്കുശേഷം ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന രാജ്യാന്തര പണമൊഴുക്കിന്റെ നിര്‍ണായക രഹസ്യവുമായി ഇന്ത്യന്‍ എക്‌സ്പ്രസ് വീണ്ടും. ഫിന്‍സെന്‍ ഫയലുകളിലെ രഹസ്യങ്ങളാണ് ഇത്തവണ പുറത്തുവിടുന്നത്. ഇന്ത്യയുമായി ബന്ധമുള്ള രണ്ടായിരത്തിലേറെ രഹസ്യരേഖകളെക്കുറിച്ചുള്ള അന്വേഷണം ഇന്നു മുതല്‍ ആരംഭിക്കുന്നു.…

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് ദുബായില്‍ 15 ദിവസത്തെ താത്കാലിക വിലക്ക്

ദുബായ്: വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ താത്കാലിക വിലക്ക്. കൊവിഡ് രോഗിയെ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. വിലക്കിനെ തുടര്‍ന്ന് ദുബായിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഷാര്‍ജയിലേക്ക് റിഷെഡ്യൂള്‍ ചെയ്തു. കൊവിഡ് പോസിറ്റീവായ രണ്ട് യാത്രക്കാരെ ദുബായിയില്‍ എത്തിച്ചെന്ന് കണ്ടെത്തിയതിനെ…

ചൈനയുടെ കൊവിഡ് വാക്സിൻ നവംബറിൽ പുറത്തിറങ്ങിയേക്കുമെന്ന് അധികൃതർ

ബെയ്ജിങ്: ചൈന വികസിപ്പിച്ച കൊവിഡ് വാക്സിൻ പൊതുജനങ്ങൾക്കായി നവംബർ ആദ്യത്തോടെ പുറത്തിറങ്ങിയേക്കുമെന്ന് അധികൃതർ. ചൈന സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദേശീയ മാധ്യമമായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ കൊവിഡ് വാക്സിൻ പരീക്ഷണം അവസാന ഘട്ടത്തിലെത്തിയെന്ന വാർത്തകൾക്കിടെയാണ് ചൈനയിൽ…

യുഎഇയിൽ കൊവിഡ് വാക്സിൻ തയ്യാർ; അടിയന്തിര സന്ദ‍ര്‍ഭത്തിൽ ഉപയോഗിക്കാൻ സർക്കാർ…

അബു ദാബി: കൊവിഡ് 19 പ്രതിരോധ വാക്സിൻ അടിയന്തര സന്ദര്‍ഭങ്ങളിൽ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാൻ അനുമതി നല്‍കിയ യുഎഇ സര്‍ക്കാര്‍. ചൈനീസ് കമ്പനി വികസിപ്പിച്ച വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ച് ആറാഴ്ചയ്ക്ക് ശേഷമാണ് പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭാഗികമായി വാക്സിൻ ലഭ്യമാക്കുന്നത്. ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കൽ കമ്പനിയായ സിനോഫാം വികസിപ്പിച്ച…

ഇനി മുതല്‍ ഫേസ്‍ബുക്ക് മെസഞ്ചറില്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുക അഞ്ച്…

വാട്സ്ആപ്പിന് പിന്നാലെ ഫോര്‍വേഡ് സന്ദേശങ്ങളുടെ എണ്ണം നിയന്ത്രിച്ച്‌ ഫേസ്‍ബുക്ക് മെസഞ്ചറും. ഇനി മുതല്‍ ഫേസ്‍ബുക്ക് മെസഞ്ചറില്‍ അഞ്ച് സന്ദേശങ്ങള്‍ മാത്രമേ വ്യക്തികള്‍ക്കോ, ഗ്രൂപ്പുകള്‍ക്കോ ഒരു ഉപയോക്താവിന് ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കൂ. വ്യാജപ്രചാരണങ്ങള്‍ തടയാനും, തെറ്റായ വിവരങ്ങള്‍ പടരുന്നത് തടയാനുമാണ് ഈ നീക്കം എന്നാണ് ഫേസ്‍ബുക്ക് വിശദീകരണം. ഫോര്‍വേഡ് ചെയ്യുന്ന…

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സ്ഥിതി വളരെ മോശം; ഇടപെടാമെന്ന് ഡോണള്‍ഡ്…

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തിയിലെ സ്ഥിതി വളരെ മോശമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തര്‍ക്കത്തില്‍ ഇടപെടാന്‍ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യയോടും ചൈനോടും നിലവിലെ സാഹചര്യത്തെ കുറിച്ച് സംസാരിക്കുമെന്ന് ട്രംപ് ആവര്‍ത്തിച്ചു. 'ചൈനയെയും ഇന്ത്യയെയും സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍…

പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും ഫലപ്രദമല്ലെന്ന് ലോകാരോക്യ സംഘടന

ജനീവ: അടുത്ത വർഷം പകുതി വരെ കോവിഡ് -19 നെതിരെ ഒരു വാക്സിനും പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞു. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്‌സിനായി കാത്തിരിക്കണമെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു. പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും ഫലപ്രാപ്തിയില്ലെന്നും ഹാരിസ് അറിയിച്ചു. ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങളില്‍ 50…

ജിമെയിലില്‍ തകരാര്‍; ഇമെയിലുകള്‍ അയക്കാനാവാതെ ഉപയോക്താക്കൾ

ജിമെയിലിന്റെ പ്രവർത്തനം തകരാറിൽ. നിരവധിയാളുകളാണ് ജിമെയിൽ പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമായെത്തിയത്. പരാതി ലഭിച്ചതായി ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രശ്നം പരിശോധിച്ചുവരികയാണെന്ന് ഗൂഗിൾ ആപ്പ്സ് സ്റ്റാറ്റസ് പേജ് വ്യക്തമാക്കുന്നു. ഇമെയിലിൽ ഫയലുകൾ അറ്റാച്ച് ചെയ്ത് അയക്കാൻ സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. സാധാരണ ടെക്സ്റ്റ് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നുണ്ടെങ്കിലും പതിവിൽ കൂടുതൽ സമയം…