മോട്ടോര്‍ തൊഴിലാളികള്‍ക്ക് ധനസഹായം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം അനുവദിച്ചു. ആദ്യഘട്ടം അനുവദിച്ച ധനസഹായത്തിന് പുറമേയാണിത്. ആദ്യഘട്ട ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവരുടെ അക്കൗണ്ടിലേക്ക് ധനസഹായം ലഭ്യമാക്കും. ഓട്ടോറിക്ഷ 91 സ്‌കീം, ഓട്ടോമൊബൈല്‍ തൊഴിലാളികള്‍ എന്നീ വിഭാഗത്തിനും ധനസഹായത്തിന് അര്‍ഹതയുണ്ട്. 2020 മാര്‍ച്ച്…

കെഎസ്ആർടിസി അന്തർ സംസ്ഥാന സർവീസ് ; ഓൺലൈൻ റിസർവേഷൻ തുടങ്ങി

കെഎസ്ആർടിസി 25 മുതൽ കർണാടകത്തിലേക്ക് അന്തർ സംസ്ഥാന സർവീസ് ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സെപ്തംബർ ആറുവരെയാണ് സർവീസെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ടിക്കറ്റ് ബുക്കിങ് റിസർവേഷൻ വെബ്സൈറ്റിൽ (online.keralartc.com) ആരംഭിച്ചു. ടിക്കറ്റിന് 10 ശതമാനം അധികം നിരക്കാണുള്ളത്. എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ പോർട്ടലിൽ…

ഓൺലൈൻ ലേണേഴ്സ് ടെസ്റ്റ് അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ

ഓൺലൈനായി മാത്രം അപേക്ഷകൾ സമർപ്പിക്കുക. ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സ്കാൻ ചെയ്ത് അപ്-ലോഡ് ചെയ്ത് ടെസ്റ്റ് ഡേറ്റ് തെരഞ്ഞെടുക്കുകഅപേക്ഷയിൽ പിഴവുകൾ ഇല്ലെങ്കിൽ തെരഞ്ഞെടുത്ത തീയതിയിൽ വൈകിട്ട് 6 മണിയോടെ പാസ്സ്‌വേർഡ് sms ആയി ലഭിക്കും.അപേക്ഷയിൽ പിഴവുകൾ ഉള്ളവർക്ക്, ടെസ്റ്റ്ദിവസം 4 മണിക്ക് മുൻപായി അപേക്ഷ നിരസിച്ചതിന്റെ…

സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പുകൾക്ക് കടിഞ്ഞാൺ; 140 കിലോമീറ്റർ വരെ മാത്രം…

തിരുവനന്തപുരം: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് ദൂരപരിധിനിയമം ലംഘിച്ച്് കെ.എസ്.ആർ.ടി.സി. ബസുകൾക്കൊപ്പം ഓടാൻ അനുമതി നൽകിയ സർക്കാർ ഉത്തരവ് റദ്ദാക്കി. 2015-ൽ നൽകിയ ആനുകൂല്യമാണ് സർക്കാർ ജൂലായ് ഒന്നുമുതൽ റദ്ദാക്കിയത്. തീരുമാനം കെ.എസ്.ആർ.ടി.സി.ക്കു നേട്ടമാകും. 31 ദേശസാത്‌കൃതപാതകളിലെ 241 സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററായി യാത്ര ചുരുക്കേണ്ടിവരും. നിലവിൽ…

ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം; 8 രൂപ മിനിമം…

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. മിനിമം നിരക്ക് 8 രൂപയായി തുടരുമെങ്കിലും ഈ നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരപരിധി രണ്ടര കിലോമീറ്ററാണ് ചുരുക്കി. നേരത്തെ എട്ട് രൂപയ്ക്ക് അഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കാമായിരുന്നു. ഇനി അഞ്ചു കിലോമീറ്റര്‍ യാത്രയ്ക്ക് 10 രൂപ നല്‍കണം. മിനിമം…

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ വാഹന പരിശോധന

സംസ്ഥാനത്ത് വാഹനപരിശോധന ഡിജിറ്റലാക്കുന്നു. ഇതിനായുള്ള പ്രത്യേക ഉപകരണം എത്തിച്ചിട്ടുണ്ടെന്നാണ് വിവരം. കൊച്ചിയിലാണ് ആദ്യമായി ഈ സൗകര്യം പ്രയോജനപ്പെടുത്തുക. ഡിജിറ്റൽ വാഹന പരിശോധന വൈകാതെ തന്നെ എല്ലാ ജില്ലകളിലും ആരംഭിക്കും. മോട്ടോർ വാഹനവകുപ്പിന്റെ പരിവഹൻ എന്ന വെബ്‌സെറ്റ് മുഖേനയാണ് സംവിധാനം. ഇതിലൂടെ പിഴത്തുക ഓരോ സംസ്ഥാനത്തെയും പ്രത്യേകമായി അടക്കേണ്ടതില്ലെന്നതും പ്രത്യേക…

സമയപരിധി നീട്ടി

കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് എല്ലാവിധ കുടിശ്ശികകളും ഒന്‍പത് ശതമാനം പലിശ ഉള്‍പ്പെടെ അടയ്ക്കുന്നതിനുള്ള സമയപരിധി ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2585510

കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറായി ശ്രീ. ബിജു പ്രഭാകർ ഐ.എ.എസ്-നെ നിയമിച്ചു.

കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടറായി സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറി ശ്രീ. ബിജു പ്രഭാകർ ഐ.എ.എസ്- നെ നിയമിച്ചു. നിലവിലെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ആയിരുന്ന ശ്രീ. എം.പി. ദിനേശ് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് നിയമനം. ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ.കെ.ആർ. ജ്യോതിലാൽ ആണ്…